Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niyamasabha Election

കോട്ടയം കോട്ടയാക്കാന്‍ യുഡിഎഫ്; മാണി ഗ്രൂപ്പിനെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫ്

അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും റ​​​​ബ​​​​റി​​​ന്‍റെ​​​യും കാ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​ടാ​​​​യ കോ​​​​ട്ട​​​​യം എ​​​​ക്കാ​​​​ല​​​​ത്തും ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ക​​​രു​​​ത്ത​​​രാ​​​യ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യും കെ.​​​​എം. മാ​​​​ണി​​​​യും വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​യി​​​ച്ച​​​ത് ച​​​​രി​​​​ത്ര​​​​മാ​​​​ണ്. എ​​​​ല്‍ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​ൽ​​​​പ്പോ​​​ലും പ​​​ത​​​റാ​​​തി​​​രു​​​ന്ന കോ​​​ട്ട​​​യ​​​ത്ത് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ണി​​​ഗ്രൂ​​​പ്പി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. എ​​​ങ്കി​​​ലും പാ​​​ലാ​​​യി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പ​​​രാ​​​ജ​​​യം ക്ഷീ​​​ണ​​​മാ​​​യി.

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് രാ​​​ഷ്‌​​​ട്രീ​​​​യ​​​​വും ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടും എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​വു​​​മൊ​​​ക്കെ​​​യാ​​​യി എ​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ കോ​​​ട്ട​​​യ​​​മു​​​ണ്ടാ​​​യി​​​രുന്നു. ഇ​​​​ത്ത​​​​വ​​​​ണ​ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​ത്തി​​​ലേ​​​ക്കു​​​ള്ള തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​എം ​ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചു​​​നി​​​​ല്‍ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ വി​​​​ജ​​​​യം ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​നും പാ​​​ലാ​​​യും ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​യും കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​മു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി.
ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ​​​ന്ന​​​പോ​​​ലെ മാ​​​​ണി ഗ്രൂ​​​​പ്പി​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​ക്കും ചേ​​​​ര്‍ത്തു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് സി​​​​പി​​​​എ​​​​മ്മും എ​​​​ല്‍ഡി​​​​എ​​​​ഫും. ജി​​​ല്ല​​​യി​​​ൽ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​​ല​ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ബി​​​​ജെ​​​​പി​​​​ക്ക് ശ​​​ക്തി​​​യു​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ഒ​​​​മ്പ​​​​ത് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഞ്ചെ​​​​ണ്ണം എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നും നാ​​​​ലെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​മാ​​​​ണ്.

»സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ വീ​​​​ണ്ടും

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​ൻ (കോ​​​​ട്ട​​​​യം), ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ (പു​​​​തു​​​​പ്പ​​​​ള്ളി), മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് (ക​​​​ടു​​​​ത്തു​​​​രു​​​​ത്തി), മാ​​​​ണി സി. ​​​കാ​​​​പ്പ​​​​ന്‍ (പാ​​​​ലാ) എ​​​​ന്നി​​​​വ​​​​ര്‍ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യി. എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ മ​​​​ന്ത്രി വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ (ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍), ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കു​​​​ള​​​​ത്തു​​​​ങ്ക​​​​ല്‍ (പൂ​​​​ഞ്ഞാ​​​​ര്‍) എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കും. സി.​​​​കെ. ആ​​​​ശ(​​​​വൈ​​​​ക്കം)​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കാ​​​​നു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സീ​​​​റ്റ് ധാ​​​​ര​​​​ണ ഇ​​​​ത്ത​​​​വ​​​​ണ​​​​യും തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു പാ​​​​ര്‍ട്ടി​​​​ക​​​​ള്‍. യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ്-​​​​അ​​​​ഞ്ച്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​മൂ​​​​ന്ന്, മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ (സ്വ​​​​ത) ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ സി​​​​പി​​​​എം-​​​​മൂ​​​​ന്ന്, സി​​​​പി​​​​ഐ-​​​​ഒ​​​​ന്ന്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം-​​​​അ​​​​ഞ്ച് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം.

» പു​​​​തു​​​​പ്പ​​​​ള്ളി ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ​​​​ടെ യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ലം

മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെത്തു​​​​ട​​​​ര്‍ന്ന് ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ നേ​​​​ടി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. പി​​​ന്നാ​​​ലെ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ കോ​​​​ട്ട​​​​യ​​​​ത്ത് ഫ്രാ​​​​ന്‍സി​​​​സ് ജോ​​​​ര്‍ജും ജി​​​​ല്ല​​​​യി​​​​ലെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി​​​​യും മാ​​​​വേ​​​​ലി​​​​ക്ക​​​ര​​​​യി​​​​ല്‍ കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ല്‍ സു​​​​രേ​​​​ഷും നേ​​​​ടി​​​​യ ത​​​​ക​​​​ര്‍പ്പ​​​​ന്‍ വി​​​​ജ​​​​യ​​​വും യു​​​​ഡി​​​​എ​​​​ഫി​​​​നു വ​​​​ലി​​​​യ ആ​​​​ത്മ​​​​വി​​​​ശ്വാ​​​സം ന​​​ൽകി. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ നേ​​​ടി​​​യ വ​​​​ലി​​​​യ ആ​​​​ധി​​​​പ​​​​ത്യം വേ​​​റെ​​​യും. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​​ല്‍ ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നേ​​​​രി​​​​യ ലീ​​​​ഡ് മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നു​​​​ള്ള​​​​ത്. ബാ​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് ബ​​​​ഹു​​​​ദൂരം മു​​​​ന്നി​​​​ലാ​​​​ണ്.

» എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എ​​​​മ്മി​​​​ല്‍

ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തി​​​ൽ എ​​​​ല്‍ഡി​​​​എ​​​​ഫി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യോ​​​ടെ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​സ്- എ​​​മ്മി​​​ന്‍റെ മു​​​​ന്ന​​​​ണിമാ​​​​റ്റ ച​​​​ര്‍ച്ച​​​​ക​​​​ള്‍ വീ​​​​ണ്ടും ചൂ​​​​ടു​​​​പി​​​​ടി​​​​ച്ച​​​താ​​​ണ്. മു​​​​ന്ന​​​​ണി​​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചുനി​​​​ല്‍ക്കു​​​​മെ​​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പ്ര​​​തീ​​​ക്ഷ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ 1,500 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തി​ലാ​ണ്.

» കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ നോ​​​​ട്ട​​​​മി​​​​ട്ട് കോ​​​​ണ്‍ഗ്ര​​​​സ്

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ എ​​​​ന്നീ മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​ഗം മ​​​ത്സ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ മാ​​​​ത്ര​​​​മേ വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യു​​​​ള്ളൂ. ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സീ​​​​റ്റു​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു കോ​​​​ണ്‍ഗ്ര​​​​സ്. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ര്‍ച്ച​​​​ക​​​​ള്‍ പ​​​​ല​​​​വ​​​​ട്ടം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല. ര​​​​ണ്ടു സീ​​​​റ്റും വി​​​​ട്ടു ന​​​​ല്‍കി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടി​​​​ട​​​​ത്തും വി​​​​ജ​​​​യി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​യ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ളു​​​​ണ്ടെ​​​ന്നു​​​മാ​​​​ണ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ഏ​​​​റ്റു​​​​മാ​​​​നൂ​​​​രും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ട് പൂ​​​​ഞ്ഞാ​​​​ര്‍ ന​​​​ല്‍കാ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ വാ​​​​ഗ്ദാ​​​​നം. ഇ​​​​നി പാ​​​​ര്‍ട്ടി ചെ​​​​യ​​​​ര്‍മാ​​​​ന്‍ പി.​​​​ജെ. ജോ​​​​സ​​​​ഫാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. കോ​​​​ണ്‍ഗ്ര​​​​സ് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​ന്‍റ് നാ​​​​ട്ട​​​​കം സു​​​​രേ​​​​ഷി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സീ​​​​റ്റി​​​​നാ​​​​യി അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

» ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ലോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലോ?

ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പാ​​​​ര്‍ട്ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. ജോ​​​​സ് കെ. ​​​​മാ​​​​ണി ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ക്കു​​​​മോ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ പാ​​​​ലാ​​​​യി​​​​ലാ​​​​ണോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലാ​​​​ണോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​ത വ​​​​ന്നി​​​​ട്ടി​​​​ല്ല. പാ​​​​ലാ​​​​യി​​​​ല്‍ നി​​​​ഷ ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പേ​​​​രും കേ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ജോ​​​​സ് കെ.​​​​ മാ​​​​ണി ത​​​ന്നെ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു. എ​​​തി​​​രാ​​​ളി ആ​​​​രാ​​​​യാ​​​​ലും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ത്സ​​​​രി​​​ച്ച​​​തെ​​​​ങ്കി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ സ്വ​​​​ന്തം പാ​​​​ര്‍ട്ടി​​​​യാ​​​​യ കെ​​​​ഡി​​​​പി​​​​യു​​​​ടെ ബാ​​​​ന​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും മ​​​​ത്സ​​​​രം.

» കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍ സീ​​​​റ്റി​​​​നാ​​​​യി ഒ​​​​രുപി​​​​ടി നേ​​​​താ​​​​ക്ക​​​​ള്‍

കോ​​​​ട്ട​​​​യ​​​​ത്ത് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ സീ​​​​റ്റു​​​​റ​​​​പ്പി​​​​ച്ചു പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​നും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. പൂ​​​​ഞ്ഞാ​​​​ര്‍ സീ​​​​റ്റി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​മി ക​​​​ല്ലാ​​​​നി​​​​യു​​​​ടെ പേ​​​​രി​​​​നാ​​​​ണു മു​​​​ന്‍തൂ​​​​ക്കം. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ന്‍റെ പേ​​​​രി​​​​നൊ​​​​പ്പം ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ക​​​​ള്‍ മ​​​​റി​​​​യം ഉ​​​​മ്മ​​​​ന്‍, റോ​​​​ണി കെ. ​​​​ബേ​​​​ബി, ജി​​​​ജി അ​​​​ഞ്ചാ​​​​നി, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ആന്‍മ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍നി​​​​ന്നു വി​​​​ട്ടു​​​കി​​​​ട്ടി​​​​യാ​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ ഒ​​​​രു​​​​പി​​​​ടി നേ​​​​താ​​​​ക്ക​​​​ളാ​​​​ണു രം​​​ഗ​​​ത്ത്. സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ വൈ​​​​ക്ക​​​ത്ത് ദ​​​​ളി​​​​ത് നേ​​​​താ​​​​വ് സ​​​​ണ്ണി എം. ​​​​ക​​​​പി​​​​ക്കാ​​​​ടി​​​​നെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

» കോ​​​​ട്ട​​​​യവും പു​​​​തു​​​​പ്പ​​​​ള്ളിയും സി​​​​പി​​​​എ​​​​മ്മി​​​​നു ക​​​​ഠി​​​​നം

കോ​​​​ട്ട​​​​യ​​​​ത്തു തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ നാ​​​​ലാം അ​​​​ങ്ക​​​​ത്തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 18,743 ആ​​​യി​​​രു​​​ന്നു ഭൂ​​​​രി​​​​പ​​​​ക്ഷം. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ. ​​​​അ​​​​നി​​​​ല്‍കു​​​​മാ​​​​റാ​​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്ത് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍. ഇ​​​​ദ്ദേ​​​​ഹം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. സു​​​​രേ​​​​ഷ് കു​​​​റു​​​​പ്പി​​​​ന്‍റെ പേ​​​​രും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്.

പു​​​​തു​​​​പ്പ​​​​ള്ളി​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​മ്മ​​​​ന്‍ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സി​​​​നെ 37,719 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നു ത​​​​വ​​​​ണ തോ​​​റ്റ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സ് ഇ​​​​നി പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ നി​​​ൽ​​​ക്കി​​​​ല്ല. ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ റെ​​​​ജി സ​​​​ഖ​​​​റി​​​​യ, കെ.​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ര്‍. ര​​​​ഘു​​​​നാ​​​​ഥ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ബാ​​​​ലി​​​​കേ​​​​റാ​​​​മ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു സ്വ​​​​ത​​​​ന്ത്ര​​​​നെ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും നീ​​​​ക്ക​​​​മു​​​​ണ്ട്.

» ടേം ​​​​മാ​​​​ന​​​​ദ​​​​ണ്ഡം ഒ​​​​ഴി​​​​വാ​​​​യാ​​​​ല്‍ ആ​​​​ശ​​​​യ്ക്ക് മൂ​​​​ന്നാ​​​​മൂ​​​​ഴം

ഒ​​​​രാ​​​​ള്‍ക്ക് തു​​​​ട​​​​രെ ര​​​​ണ്ടു ടേം ​​​​എ​​​​ന്ന പാ​​​​ര്‍ട്ടി മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​റി​​​​യാ​​​​ല്‍ വൈ​​​​ക്ക​​​​ത്ത് സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ ആ​​​​ശ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. ആ​​​​ശ​​​​യ്ക്കു ത​​​​ന്നെ​​​​യാ​​​​ണ് സി​​​​പി​​​​ഐ​​​യു​​​ടെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. മ​​​​ണ്ഡ​​​​ല രൂ​​​​പീ​​​​ക​​​​ര​​​​ണം മു​​​​ത​​​​ല്‍ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​മാ​​​ണ് വൈ​​​​ക്കം. സി​​​​പി​​​​ഐ​​​യു​​​​ടെ പ്രാ​​​ദേ​​​ശി​​​​ക നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലെ ഭി​​​​ന്ന​​​​ത​​​​ക​​​​ളും ജാ​​​​തി സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ നോ​​​ട്ടം. 

Kerala

വ​യ​സ് 75 ക​ഴി​ഞ്ഞോ? മ​ത്സ​രി​ക്ക​ണോ​യെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് പറയും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ മ​​​​ത്സ​​​​രി​​​​ക്ക​​​​ണോ എ​​​​ന്ന് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് തീ​​​​രു​​​​മാ​​​​നി​​​​ക്കും. സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ബ​​​​ന്ധ​​​​ന ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു ണ്ടോ​​​​യെ​​​​ന്നും 75 ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രെ സ്ഥാ​​​​നാ​​​​ർ​​​​ഥി പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത് അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മു​​​​ണ്ട്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ല​​​​ക്ഷ്യ​​​​മി​​​​ട്ടു കോ​​​​ണ്‍​ഗ്ര​​​​സി​​​​നുവേ​​​​ണ്ടി ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ക​​​​ന​​​​ഗോ​​​​ലു സം​​​​ഘ​​​​വും മ​​​​ണ്ഡ​​​​ലം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നോ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നോ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​രൊ​​​​ഴി​​​​കെ 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രെ സ്ഥാ​​​​നാ​​​​ർ​​​​ഥിപ്പട്ടി​​​​ക​​​​യി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു വ​​​​ച്ചി​​​​രു​​​​ന്നു. ക​​​​ന​​​​ഗോ​​​​ലു സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യപ്ര​​​​കാ​​​​ര​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ഇ​​​​ക്കാ​​​​ര്യം ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 70 വ​​​​യ​​​​സ് പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ബ​​​​ന്ധ​​​​ന ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നുമു​​​​ക​​​​ളി​​​​ൽ ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ള​​​​വ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ​​​​യും പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ലെ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.

ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും മൂ​​​​ന്നോ നാ​​​​ലോ പേ​​​​ര​​​​ട​​​​ങ്ങി​​​​യ ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥിപ്പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ജി​​​​ല്ലാ-മ​​​​ണ്ഡ​​​​ലം ത​​​​ല​​​​ത്തി​​​​ലെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളു​​​​ടെ​​​​യും വി​​​​വി​​​​ധ സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നെ വീ​​​​ണ്ടും ചു​​​​രു​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​വേ​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ന്നുവ​​​​രു​​​​ന്ന​​​​ത്.

ഒ​​​​രു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടോ മൂ​​​​ന്നോ പേ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​കും സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം കോ​​​​ണ്‍​ഗ്ര​​​​സ് സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​ക്കു കൈ​​​​മാ​​​​റു​​​​ക. ഇ​​​​തി​​​​നാ​​​​യി ക​​​​ന​​​​ഗോ​​​​ലു സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ന്തി​​​​മസ​​​​ർ​​​​വേ​​​​യും ന​​​​ട​​​​ന്നുവ​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പ്രാ​​​​യ​​​​പ​​​​രി​​​​ധി ടി മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന ചോദ്യം ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. 75 വ​​​​യ​​​​സ് പ്രാ​​​​യ​​​​പ​​​​രി​​​​ധി ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​ക്കി​​​​യാ​​​​ൽ പ​​​​ല മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ത​​​​യാ​​​​റാ​​​​ക്കി​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥിപ്പട്ടി​​​​ക​​​​യി​​​​ൽ കു​​​​റ​​​​വു വ​​​​രും.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്കും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ- മു​​​​ൻ​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കും യു​​​​വ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​പ്പോ​​​​ൾ വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു നേ​​​​ടി​​​​യ​​​​ത്. ഈ ​​​​മാ​​​​തൃ​​​​കകൂ​​​​ടി പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വു​​​​മു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ആ​​​​ദ്യം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു​​​​ള്ള സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗം ചേ​​​​രു​​​​ന്നു​​​​ണ്ട്.

Kerala

മ​ത്സ​രസാ​ധ്യ​ത ത​ള്ളാ​തെ പ്രേം​കു​മാ​ര്‍

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​തെ പ്രേം​കു​മാ​ര്‍. കോ​ട്ട​യ​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ടും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രേം​കു​മാ​ര്‍. നാ​ളെ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. നി​ല​വി​ല്‍ ആ​രു​മാ​യും ഒ​രു ച​ര്‍ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് വാ​ര്‍ത്ത​ക​ള്‍ മാ​ത്ര​മാ​ണ്.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ല്‍ നി​ന്നും എ​ന്നെ മാ​റ്റേ​ണ്ട​ത് മാ​ന്യ​മാ​യ രീ​തി​യി​ലാ​യി​രു​ന്നു. അ​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല ഞാ​ന്‍ അ​റി​യേ​ണ്ട​ത്. ആ​ശാ​വ​ര്‍ക്കര്‍മാരു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ സ​ച്ചി​ദാ​ന​ന്ദ​ന്‍ തു​ട​ര്‍ഭ​ര​ണ​ത്തി​ന്‍റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു. എ​ന്നാ​ല്‍ ര​ണ്ടു പേ​ര്‍ക്കും ര​ണ്ടു നീ​തി​യാ​ണ് ല​ഭി​ച്ച​ത്. എ​നി​ക്ക് ഒ​രു പാ​ര്‍ട്ടി​യി​ലും അം​ഗ​ത്വ​മി​ല്ല. എ​ന്‍റെ രാ​ഷ് ട്രീ​യ സാ​ഹ​ച​ര്യം എ​ല്ലാ​വ​ര്‍ക്കും അ​റി​യാ​വു​ന്ന​താ​ണ്.

എ​ന്നെ സ​ര്‍ക്കാ​ര്‍ ഏ​ല്‍പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ക്കാന്‍ ക​ഴി​ഞ്ഞെ​ന്നും എ​ന്നാ​ല്‍ പ​റ​ഞ്ഞു​വി​ടേ​ണ്ട​തി​ന് ഒ​രു മ​ര്യാ​ദ​യു​ണ്ടാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

പോരാട്ടത്തിന്‍റെ പ്രഭവകേന്ദ്രം പത്തനംതിട്ട

കേ​ര​ള രാ​ഷ്‌​ട്രീ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളു​ടെ കേന്ദ്രബിന്ദുവായി പ​ത്ത​നം​തി​ട്ട മാ​റി​യി​ട്ടു നാ​ളു​ക​ളാ​യി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഇ​പ്പോ​ഴും പ​ച്ച​പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ധി​ക​നാ​ൾ ഇ​ല്ലെ​ന്നി​രി​ക്കേ ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​വും ഇ​പ്പോ​ൾ ച​ർ​ച്ച​ക​ളി​ലേ​ക്കു വ​രു​ന്നു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല എ​ന്താ​യാ​ലും ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം പൊ​തു​ച​ർ​ച്ച​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടും.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന നി​ല​യി​ൽ ആ ​വി​വാ​ദ​ത്തി​നും പ​ത്ത​നം​തി​ട്ട ബ​ന്ധം വേ​ണ്ടു​വോ​ള​മു​ണ്ട്. മ​ല​യോ​ര​വും അ​പ്പ​ർ​കു​ട്ട​നാ​ടും ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ൽ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. വി​ക​സ​ന​രം​ഗ​ത്ത് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​ന് എ​ടു​ത്തു​കാ​ട്ടാ​നു​ണ്ടാ​കും. എ​ന്നാ​ൽ, ഇ​വ​യെ പ്ര​തി​രോ​ധി​ച്ച് പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട വീ​ടു​ക​ളും, വാ​ർ​ധ​ക്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന അ​ച്ഛ​ന​മ്മ​മാ​രും കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല കൂ​ടി​യാ​ണ് പ​ത്ത​നം​തി​ട്ട. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട മു​ന്നി​ലാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന സെ​ൻ​സ​സി​ൽ ജ​ന​ന​നി​ര​ക്ക് മൈ​ന​സ് രേ​ഖ​പ്പെ​ടു​ത്തി​യ​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ഓ​രോ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്.

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ഴും ഒ​രു ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടാ​യേ​ക്കും. 10,47,976 വോ​ട്ട​ർ​മാ​രി​ൽ​നി​ന്ന് 9,49,632 ആ​യി​ട്ടാ​ണ് കു​റ​വു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ ഹി​യ​റിം​ഗ് അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ച് അ​ന്തി​മ പ​ട്ടി​ക വ​രു​ന്പോ​ൾ പി​ന്നെ​യും കു​റ​വു​ണ്ടാ​കാം.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ഴും കു​റ​വാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. 70 ശ​ത​മാ​നം പോ​ളിം​ഗ് പോ​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​യി​ല്ല. മ​രി​ച്ചു​പോ​യ​വ​രെ​യും സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രെ​യും ഒ​ഴി​വാ​ക്കി പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്പോൾ പോ​ളിം​ഗ് ശ​ത​മാ​നം ഇ​നി ഉ​യ​ർ​ന്നേ​ക്കാം.

2009ൽ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​നം ന​ട​ന്ന​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രെ​ണ്ണം ഭാ​ഗി​ക​മാ​യും ഇ​ല്ലാ​താ​യി. മു​ന്പ് എ​ട്ട് എം​എ​ൽ​എ​മാ​ർ ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ അ​ഞ്ചാ​യി.
മ​ണ്ഡ​ല വി​ഭ​ജ​ന​ത്തി​നു മു​ന്പ് യു​ഡി​എ​ഫ് കോ​ട്ട​യെ​ന്നു വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട 2011 മു​ത​ൽ ചു​വ​ടു​മാ​റ്റി​ത്തു​ട​ങ്ങി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ച് എ​ൽ​എ​ഫ് ച​രി​ത്ര​നേ​ട്ട​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. പ​ത്ത​നം​തി​ട്ട​യി​ൽ തി​രി​ച്ചു​വ​ര​വി​നു ക​ള​മൊ​രു​ങ്ങി​യെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

അതേസമയം, 2016, 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ആ​വ​ർ​ത്തി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. കോ​ന്നി​യും ആ​റ​ന്മു​ള​യും എ​ൻ​ഡി​എ‍യു​ടെ സാ​ധ്യ​താപ​ട്ടി​ക​യി​ലു​ള്ള​താ​ണ്. തി​രു​വ​ല്ല​യ്ക്ക് ഇ​ത്ത​വ​ണ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ​ഡി​എ നേ​ടി​യ വോ​ട്ടു​ക​ൾ ഏ​റെ ബാ​ധി​ച്ച​ത് യു​ഡി​എ​ഫി​നെ ആ​യി​രു​ന്നു.

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ച്ചേ​ക്കും

ടേം ​നോ​ക്കാ​തെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​കൾ തീ​രു​മാ​നി​ച്ചാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ല​വി​ലെ അ​ഞ്ചു പേ​ർ​ക്കും ന​റു​ക്കു വീ​ഴാ​നാ​ണ് സാ​ധ്യ​ത. ആ​റ​ന്മു​ള​യി​ലെ എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ര​ണ്ട് ടേം ​പൂ​ർ​ത്തീ​ക​രി​ച്ചു. ര​ണ്ട് ടേം ​ക​ഴി​ഞ്ഞ​വ​രെ 2021ൽ ​സി​പി​എം മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു. കോ​ന്നി എം​എ​ൽ​എ കെ.​യു. ജ​നീ​ഷ് കു​മാ​റും (സി​പി​എം) ര​ണ്ടു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​ദ്യവി​ജ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യ​തി​നാ​ൽ ര​ണ്ട് ടേം ​എ​ന്ന​ത് ജ​നീ​ഷി​നു ബാ​ധ​മാ​കി​ല്ല. വി​ജ​യ​സാ​ധ്യ​തകൂ​ടി പ​രി​ഗ​ണി​ച്ച് ര​ണ്ടു​പേ​രെ​യും സി​പി​എം മ​ത്സ​ര​രം​ഗ​ത്ത് നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സി​പി​ഐ പ്ര​തി​നി​ധി അ​ടൂ​ർ എം​എ​ൽ​എ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ 2011 മു​ത​ൽ എം​എ​ൽ​എ​യാ​ണ്. മൂ​ന്ന് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​ർ സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ്. സം​ഘ​ട​ന ചു​മ​ത​ല​യി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഒ​ഴി​വാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചി​റ്റ​യ​ത്തത്ത​ന്നെ വീ​ണ്ടും അ​ടൂ​രി​ൽ രം​ഗ​ത്തി​റ​ക്കാ​നും ഒ​രു​വി​ഭാ​ഗം ശ്ര​മി​ക്കു​ന്നു​ണ്ട്.

സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് 2006 മു​ത​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം ത​ന്നെ​യാ​കും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ല പ്ര​മോ​ദ് നാ​രാ​യ​ൺ റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഊ​ഴ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

2021ൽ ​എ​ൽ​ഡി​എ​ഫ് ത​രം​ഗം

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​യി​രു​ന്നു. ഒ​രു സീ​റ്റു പോ​ലും ല​ഭി​ച്ചി​ല്ല. യു​ഡി​എ​ഫി​ൽ നാ​ലി​ട​ത്ത് കോ​ൺ​ഗ്ര​സും ഒ​രി​ട​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സു​മാ​ണ് മ​ത്സ​രി​ച്ച​ത്.

2016ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ വ​ൻ​ നേ​ട്ട​മാ​ണ് പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത്. ആ​റ​ന്മു​ള​യി​ൽ സി​പി​എ​മ്മി​ലെ വീ​ണാ ജോ​ർ​ജ് കോ​ൺ​ഗ്ര​സി​ലെ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ തോ​ല്പി​ച്ച​ത് 20,748 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. തി​രു​വ​ല്ല​യി​ൽ ജ​ന​താ​ദ​ളി​ലെ മാ​ത്യു ടി. ​തോ​മ​സ്, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ കു​ഞ്ഞു​കോ​ശി പോ​ളി​നെ 11,421 വോ​ട്ടി​നു തോ​ല്പി​ച്ചു. കോ​ന്നി​യി​ൽ സി​പി​എ​മ്മി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം 8508 വോ​ട്ടാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ റോ​ബി​ൻ പീ​റ്റ​റാ​യി​രു​ന്നു എ​തി​രാ​ളി. അ​ടൂ​രി​ൽ സി​പി​ഐ​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​ർ കോ​ൺ​ഗ്ര​സി​ലെ എം.​ജി. ക​ണ്ണ​നെ​തി​രേ 2919 വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി. റാ​ന്നി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ പ്ര​മോ​ദ് നാ​രാ​യ​ൺ കോ​ൺ​ഗ്ര​സി​ലെ റി​ങ്കു ചെ​റി​യാ​നെ തോ​ൽപ്പിച്ച​ത് 1285 വോ​ട്ടു​ക​ൾ​ക്കാ​ണ്.

2016ൽ ​കോ​ന്നി ഒ​ഴി​കെ​യു​ള്ള നാ​ല് സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫാ​ണ് ജ​യി​ച്ച​ത്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് കോ​ന്നി എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശ് വി​ജ​യി​ച്ച​തോ​ട കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കോ​ന്നി​യും എ​ൽ​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് തി​രി​ച്ച​ടി​ച്ചു

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്കാ​യി​രു​ന്നു ലീ​ഡ്. എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ പി​ൻ​ബ​ല​ത്തി​ൽകൂ​ടി മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന് എ​ല്ലാ​യി​ട​ത്തും കാ​ലി​ട​റി. തി​രു​വ​ല്ല - 11,530, റാ​ന്നി - 9597, ആ​റ​ന്മു​ള - 14,687, കോ​ന്നി - 2579, അ​ടൂ​ർ - 2266 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് ലീ​ഡ്.

2021ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ വ​ൻ ഭൂ​രി​പ​ക്ഷം അ​ട്ടി​മ​റി​ച്ചാ​ണ് യു​ഡി​എ​ഫ് ലീ​ഡി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ, 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ലീ​ഡ് നേ​ടി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ടു വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യി​ക്കാ​നാ​യ​ത് നേ​ട്ട​മാ​യി എ​ടു​ത്തുകാ​ട്ടു​ന്നു​മു​ണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തും കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ള സാ​ധ്യ​ത​യു​മൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് ജ​നം വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ത​ല​മു​തി​ർ​ന്ന നേ​താ​വി​നെ രം​ഗ​ത്തി​റ​ക്കി ഇ​ത്ത​വ പ​ത്ത​നം​തി​ട്ട​യെ ഒ​പ്പം നി​ർ​ത്താ​നാ​യി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളി​ലു​ണ്ടാ​യ പാ​ളി​ച്ച​യും എ​ൽ​ഡി​എ​ഫ് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​ണ്.

ത​ദ്ദേ​ശ​വും തി​രി​കെപ്പിടി​ച്ചു 

കേ​ര​ളം മു​ഴു​വ​ൻ ചു​വന്ന​പ്പോ​ഴും യു​ഡി​എ​ഫി​നൊ​പ്പം നി​ലകൊണ്ട പ​ത്ത​നം​തി​ട്ട​യി​ൽ 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​ന്നു​ണ്ടാ​യ പ​രാ​ജ​യ​ത്തെ ക​വ​ച്ചു​വ​യ്ക്കു​ന്ന നേ​ട്ടം ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നു​ണ്ടാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും 34 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണ​ത്തി​ലെ​ത്താ​നാ​യി. എ​ൽ​ഡി​എ​ഫ് കോ​ട്ട​യെ​ന്നു ക​രു​തി​യി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും യു​ഡി​എ​ഫ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. 2010നു​ശേ​ഷം ഇ​ത്ത​ര​ത്തി​ലൊ​രു വി​ജ​യം യു​ഡി​എ​ഫി​ന് ആ​ദ്യ​മാ​യാ​ണ്. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​ണ​ക്കി​ലും എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫി​നുത​ന്നെ​യാ​ണ് ലീ​ഡ്. അ​ടൂ​ർ, കോ​ന്നി ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട ലീ​ഡാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്.

Kerala

പത്തു ചോ​ദ്യ​ങ്ങ​ളു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​ന്പി​​​​ൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രം​​​​ഗ​​​​ത്ത്. ചോ​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ​നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. ​രാ​​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​യോ​​​​ഗം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചോ​​​ദ്യ​​​ങ്ങ​​​ൾ

 1. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നു പ​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​ന്ന​​​ത് ത​​​​ട​​​​യാ​​​​ൻ എ​​​​ന്താ​​​​ണു പ​​​​രി​​​​ഹാ​​​​രം ?

2. റ​​​​ബ​​​​ർ, നെ​​​​ല്ല് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​വാ​​​​ൻ എ​​​​ന്താ​​​​ണു വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത് ?

3. വ​​​​നം-​​​വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്ക് ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​ത് എ​​​​ന്തു​​​കൊ​​​​ണ്ട്?

4. 80:20 സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നും ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും എ​​​​ന്താ​​​​ണു ത​​​​ട​​​​സം?

5. വ​​​​ർ​​​​ഗീ​​​​യ​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ രാ​​​​ഷ്‌​​​ട്രീ​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​ക്ഷം പി​​​​ടി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട് ?

6. മു​​​​ന​​​​മ്പം പ്ര​​​​ശ്ന​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പും ജ​​​​ന​​​​വ​​​​ഞ്ച​​​​ന​​​​യും നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണോ ?

7. ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ സം​​​​വ​​​​ര​​​​ണാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് എ​​​​ന്താ​​​​ണു ത​​​​ട​​​​സം?

8. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നം അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ എ​​​​ന്തു നി​​​​ല​​​​പാ​​​​ടാ​​​​ണു​​​​ള്ള​​​​ത് ?

9. ജ​​​​സ്റ്റീ​​​​സ്‌ ജെ.​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ല​​​​പാ​​​​ട് എ​​​​ന്താ​​​​ണ് ?

10. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ എ​​​​ത്ര​​​മാ​​​​ത്രം സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണ്?

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​വ.​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജ​​​​ന​​​റ​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, കെ.​​​​പി. സാ​​​​ജു, ജോ​​​​മി ഡൊ​​​​മി​​​​നി​​​​ക്, ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്, അ​​​​ഡ്വ. മ​​​​നു വ​​​​രാ​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

ചു​വ​പ്പുകോ​ട്ട​ക​ൾ ഇ​ള​കു​മോ?

ക​​​ണ്ണൂ​​​ർ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ത്രം വ​​​ല​​​ത്തോ​​​ട്ട് സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തി​​​നോ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ച​​​രി​​​ത്ര​​​മാ​​​ണു ക​​​ണ്ണൂ​​​രി​​​നു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 11 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം മാ​​​ത്ര​​​മാ​​​ണു യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മു​​​ള്ള​​​ത്. ബാ​​​ക്കി ഒ​​​ൻ​​​പ​​​തെ​​​ണ്ണ​​​വും എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മാ​​​ണ്. ഇ​​​തി​​​ൽ, ആ​​​റെ​​​ണ്ണ​​​വും എ​​​ൽ​​​ഡി​​​എ​​​ഫ് മൃ​​​ഗീ​​​യ​​​ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ജ​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ പി​​​റ​​​ക്കു​​​ന്ന​​​തും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഈ ​​​കു​​​ത്ത​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ​​​യും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ​​​യും ത​​​ട്ട​​​ക​​​മാ​​ണു ക​​​ണ്ണൂ​​​ർ ജി​​​ല്ല.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ​​​ക്കൈ നേ​​​ടാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​നാ​​​ൽ ഇ​​​ത്ത​​​വ​​​ണ കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ കി​​​ട്ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ്. എ​​​ന്നാ​​​ൽ, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ഭൂ​​​രി​​​പ​​​ക്ഷ മേ​​​ൽ​​​ക്കോ​​​യ്മ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ആ​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ്. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഉ​​​റ​​​ച്ച​​​ കോ​​​ട്ട​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ പാ​​​ർ​​​ട്ടി​​ഗ്രാ​​​മ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തിലും കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ൻ എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലും ചി​​​ല ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ബി​​​ജെ​​​പി നേ​​​ടി​​​യ വി​​​ജ​​​യം ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തെ​​​യും ഒ​​​രു പ​​​രി​​​ധി​​​വ​​​രെ സ്വാ​​​ധീ​​​നി​​​ച്ചേ​​​ക്കാം.

ഇ​​​ട​​​തി​​​ന്‍റെ ക​​​രു​​​ത്ത് അ​​​ടി​​​യു​​​റ​​​ച്ച കോ​​​ട്ട​​​ക​​​ളി​​​ൽ

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​മോ യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗ​​​മോ ഉ​​​ണ്ടാ​​​യാ​​​ലും ക​​​ണ്ണൂ​​​രി​​​ൽ എ​​​ക്കാ​​​ല​​​വും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ കോ​​​ട്ട​​​ക​​​ൾ ഭ​​​ദ്ര​​​മാ​​​യി​​​രി​​​ക്കും. ഈ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ത്ത​​​വ​​​ണ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടു​​​ന്ന​​​ത് . ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​യ അ​​​ഴീ​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കൂ​​​ത്തു​​​പ​​​റ​​​ന്പ്, ത​​​ളി​​​പ്പ​​​റ​​​ന്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ മേ​​​ൽ​​​ക്കൈ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ഴീ​​​ക്കോ​​​ടും ക​​​ണ്ണൂ​​​രും ഒ​​​ഴി​​​കെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​ക​​​ളി​​​ലെ നി​​​ല ഭ​​​ദ്ര​​​മാ​​​ണെ​​​ന്നാ​​​ണ്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ത​​​ല​​​ശേ​​​രി, കൂ​​​ത്തു​​​പ​​​റ​​​ന്പ്, പ​​​യ്യ​​​ന്നൂ​​​ർ, ക​​​ല്യാ​​​ശേ​​​രി, ധ​​​ർ​​​മ​​​ടം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റം ന​​​ട​​​ത്താ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് സാ​​​ധി​​​ച്ചു. ത​​​ദ്ദേശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ല​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടി​​​ന്‍റെ ഒ​​​ഴു​​​ക്ക് കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ച്ചു. ത​​​ല​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ലീ​​​ഡു​​​ള്ള​​​ത്. അ​​​തി​​​നാ​​​ൽ, മൂ​​​ന്നാം ഭ​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റ​​​ങ്ങു​​​ന്ന ഇ​​​ട​​​തി​​​നു വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​ത​​​ന്നെ​​​യാ​​​ണ് ക​​​ണ്ണൂ​​​രി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ.

കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് നേ​​​ടാ​​​ൻ യു​​​ഡി​​​എ​​​ഫ്

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എ​​​മ്മി​​​ലെ വി​​​ഭാ​​​ഗീ​​​ത​​​യ​​​തും ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​വും ര​​​ണ്ട് സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ൾ​​​ക്കു പു​​​റ​​മേ അ​​​ധി​​​കം ര​​​ണ്ട് സീ​​​റ്റു​​​ക​​​ൾ​​കൂ​​​ടി നേ​​​ടാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ്. ഇ​​​രി​​​ക്കൂ​​​റി​​​നും പേ​​​രാ​​​വൂ​​​രി​​​നും പു​​​റ​​​മെ ക​​​ണ്ണൂ​​​രും അ​​​ഴീ​​​ക്കോ​​​ടും വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ. ക​​​ണ്ണൂ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സും അ​​​ഴീ​​​ക്കോ​​​ട് ലീ​​​ഗു​​​മാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് ജ​​​യി​​​ച്ച ഈ ​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നാ​​​ണ് മേ​​​ൽ​​​ക്കൈ. ക​​​ണ്ണൂ​​​രി​​​ലും അ​​​ഴീ​​​ക്കോ​​​ടും നേ​​​ടി​​​യ ലീ​​​ഡ് പ്ര​​​തീ​​​ക്ഷ​​​യു​​​ണ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി യു​​​ഡി​​​എ​​​ഫി​​​നെ കൈ​​​വി​​​ട്ട ക​​​ണ്ണൂ​​​രി​​​ൽ 10,459 വോ​​​ട്ടി​​​ന്‍റെ ലീ​​​ഡു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കൈ​​​വി​​​ട്ട അ​​​ഴീ​​​ക്കോ​​​ട് 2489 വോ​​​ട്ടി​​​ന്‍റെ​​​യും ലീ​​​ഡ്. അ​​​തി​​​നാ​​​ൽ, ഈ ​​​ര​​​ണ്ട് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും ത​​​ങ്ങ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലാ​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​ണു യു​​​ഡി​​​എ​​​ഫ്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ് ലീ​​​ഡ് നേ​​​ടി​​​യ​​​ത്.

ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ട്ടി​​​മ​​​റിവി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ ലീ​​​ഡ് നി​​​ല കു​​​റ​​​യു​​​ക​​​യും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​വി​​​ടെ നേ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​വു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്ന​​​ത്.

മ​​​ത്സ​​​ര​​​രം​​​ഗ​​​ത്ത് കൂ​​​ടു​​​ത​​​ലും സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ

യു​​​ഡി​​​എ​​​ഫ്-​​​എ​​​ൽ​​​ഡി​​​എ​​​ഫ് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​ല്ലാം മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. യു​​​ഡി​​​എ​​​ഫി​​​ന്‍റെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സ​​​ജീ​​​വ് ജോ​​​സ​​​ഫ് ഇ​​​രി​​​ക്കൂ​​​റി​​​ലും പേ​​​രാ​​​വൂ​​​രി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ഇ​​​രി​​​ക്കൂ​​​ർ നി​​​ല​​​വി​​​ൽ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​മ്മി​​​ന്‍റെ സീ​​​റ്റാ​​​ണ്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച സ​​​ജി കു​​​റ്റി​​​യാ​​​നി​​​മ​​​റ്റം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ​​​യും മ​​​ത്സ​​​രി​​​ക്കു​​​ക. പേ​​​രാ​​​വൂ​​​രി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫി​​​നെ നേ​​​രി​​​ടാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് കെ.​​​കെ. ശൈ​​​ല​​​ജ​​​യെ ഇ​​​റ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. 2006 ൽ ​​​കെ.​​​കെ. ശൈ​​​ല​​​ജ വി​​​ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​ണ് പേ​​​രാ​​​വൂ​​​ർ. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ, നി​​​ല​​​വി​​​ൽ ശൈ​​​ല​​​ജ‍​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ മ​​​ട്ട​​​ന്നൂ​​​രി​​​ൽ സി​​​പി​​​എം യു​​​വ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് അ​​​വ​​​സ​​​രം ന​​​ല്കി​​​യേ​​​ക്കും.

ക​​​ണ്ണൂ​​​രി​​​ൽ നി​​​ല​​​വി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നം. സു​​​ധാ​​​ക​​​ര​​​ൻ മ​​​ത്സ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മു​​​ൻ മേ​​​യ​​​ർ ടി.ഒ. മോ​​​ഹ​​​ന​​​ൻ, അ​​​മൃ​​​ത രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി, സ​​​ജീ​​​വ് മാ​​​റോ​​​ളി എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളും ഉ​​​യ​​​ർ​​​ന്നുവ​​​രു​​​ന്നു​​​ണ്ട്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ക​​​ണ്ണൂ​​​ർ ഇ​​​ത്ത​​​വ​​​ണ പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​ണു യു​​​ഡി​​​എ​​​ഫ്. അ​​​തി​​​നാ​​​ൽ, സു​​​ധാ​​​ക​​​ര​​​നെ ത​​​ന്നെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.​​​ ക​​​ണ്ണൂ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ വീ​​​ണ്ടും ജ​​​ന​​​വി​​​ധി തേ​​​ടി​​​യേ​​​ക്കും. ക​​​ട​​​ന്ന​​​പ്പ​​​ള്ളി മ​​​ത്സ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ണൂ​​​ർ സീ​​​റ്റ് സി​​​പി​​​എം ഏ​​​റ്റെ​​​ടു​​​ത്തേ​​​ക്കും.

മ​​​ത്സ​​​ര​​​രം​​​ഗ​​​ത്ത് ര​​​ണ്ടു ടേം ​​​വ്യ​​​വ​​​സ്ഥ മാ​​​റ്റി​​​യ സ്ഥി​​​തി​​​ക്ക് ധ​​​ർ​​​മ​​​ട​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ത​​​ല​​​ശേ​​​രി​​​യി​​​ൽ എ.​​​എ​​​ൻ. ഷം​​​സീ​​​റും ഒ​​​രി​​​ക്ക​​​ൽ​​ക്കൂ​​​ടി ജ​​​ന​​​വി​​​ധി തേ​​​ടി​​​യേ​​​ക്കും. ക​​​ല്യാ​​​ശേ​​​രി​​​യി​​​ൽ എം.​​​ വി​​​ജി​​​നും അ​​​ഴീ​​​ക്കോ​​​ട് കെ.​​​വി. സു​​​മേ​​​ഷും തു​​​ട​​​രും. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച സ്ഥി​​​തി​​​ക്ക് ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ പി.​​​കെ. ശ്യാ​​​മ​​​ള, എ​​​ൻ. സു​​​ക​​​ന്യ, ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ, എം.​​​വി.​​​ജ​​​യ​​​രാ​​​ജ​​​ൻ, എം.​​​വി. നി​​​കേ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നുകേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന പ​​​യ്യ​​​ന്നൂ​​​രി​​​ൽ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന് ഒ​​​രി​​​ക്ക​​​ൽ​​കൂടി മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

മ​​​ധു​​​സൂ​​​ദ​​​ന​​​ൻ ഇ​​​ല്ലെ​​​ങ്കി​​​ൽ പി. ​​​ജ​​​യ​​​രാ​​​ജ​​​നെ പ​​​യ്യ​​​ന്നൂ​​​രി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ കെ.​​​പി. മോ​​​ഹ​​​ന​​​ന​​​ൻ​​ത​​​ന്നെ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​ഴീ​​​ക്കോ​​​ട് മു​​​സ്‌​​​ലിം​​​ ലീ​​​ഗി​​​ൽ​​നി​​​ന്ന് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്‌​​​ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി​​​യു​​​ടെ പേ​​​രാ​​​ണ് ഉ​​​യ​​​ർ​​​ന്നുകേ​​​ൾ​​​ക്കു​​​ന്ന​​​ത്. അ​​​ഴീ​​​ക്കോ​​​ടി​​​നു പു​​​റ​​​മേ കൂ​​​ത്തു​​​പ​​​റ​​​ന്പി​​ലും ലീ​​​ഗാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ട്ട​​​ന്നൂ​​​രി​​​ൽ നി​​​ല​​​വി​​​ൽ, യു​​​ഡി​​​എ​​​ഫി​​​ൽ ആ​​​ർ​​​എ​​​സ്പി​​​യാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ക്കു​​​റി കോ​​​ൺ​​​ഗ്ര​​​സ് സീ​​​റ്റ് ഏ​​​റ്റെ​​​ടു​​​ത്തേ​​​ക്കും. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​റ​​​ച്ച കോ​​​ട്ട​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ​​​യും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​ങ്കി​​​ലും ധ​​​ർ​​​മ​​​ട​​​ത്തും ത​​​ല​​​ശേ​​​രി​​​യി​​​ലും മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​ണു യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നം.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പും വി​​​ഭാ​​​ഗീ​​​യ​​​ത​​​യും

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​ത്തേ​​​ക്കാ​​​ൾ ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എ​​​മ്മി​​​ലു​​​ണ്ടാ​​​യ വി​​​ഭാ​​​ഗീ​​​യ​​​ത​​​യും ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. മു​​​ൻ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും പ​​​യ്യ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​യ്യ​​​ന്നൂ​​​രി​​​ലെ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ​​​യും ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​മാ​​​യി ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ പ​​​യ്യ​​​ന്നൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​റ​​​ച്ച കോ​​​ട്ട​​​ക​​​ളി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ണ​​​ക്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും വി​​​ശ​​​ദീ​​​ക​​​ര​​​ണം കൊ​​​ടു​​​ക്കാ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. പ​​​യ്യ​​​ന്നൂ​​​രി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ വി​​​ജ​​​യ​​​വും സി​​​പി​​​എ​​​മ്മി​​​ലെ വി​​​ഭാ​​​ഗീ​​​ത​​​യ​​​ത ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​മാ​​​ക്കു​​​ന്ന​​​തും ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പാ​​​യി​​​രി​​​ക്കും.

എ​​​ന്നാ​​​ൽ, പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വി​​​ക​​​സ​​​ന​​​സ​​​ദ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. പ​​​യ്യ​​​ന്നൂ​​​ർ, ക​​​ണ്ണൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫി​​​നും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Kerala

ത​നി​യാ​വ​ര്‍​ത്ത​ന​മോ തി​രി​ച്ചു​വ​ര​വോ?

കാ​​​സ​​​ര്‍​ഗോ​​​ഡ്: രാ​​​ഷ്ട്രീ​​​യ​​​പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ ജാ​​​ഥ​​​യ്ക്കു തു​​​ട​​​ക്കംകു​​​റി​​​ക്കു​​​ന്ന കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ്- 3, യു​​​ഡി​​​എ​​​ഫ്- 2 എ​​​ന്ന​​​താ​​​ണ് കുറെ കാ​​​ല​​​ങ്ങ​​​ളാ​​​യി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ സ്‌​​​കോ​​​ര്‍ നി​​​ല. എ​​​ല്‍​ഡി​​​എ​​​ഫി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ത​​​ത്‌​​​സ്ഥി​​​തി തു​​​ട​​​രു​​​ന്ന​​​തു​​ത​​​ന്നെ നേ​​​ട്ട​​​മാ​​​ണ്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ക​​​രു​​​ത്തി​​​ല്‍ ഇ​​​ത്ത​​​വ​​​ണ​​​യും വി​​​ജ​​​യ​​​ഗാ​​​ഥ ആ​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് യാ​​​തൊ​​​രു സ​​​ന്ദേ​​​ഹ​​​വു​​​മി​​​ല്ല. മ​​​റു​​​വ​​​ശ​​​ത്ത് 1987നു ​​​ശേ​​​ഷം ജി​​​ല്ല​​​യി​​​ല്‍നി​​​ന്ന് ഒ​​​രു എം​​​എ​​​ല്‍​എ​​​യെ​​പ്പോ​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ നാ​​​ണ​​​ക്കേ​​​ടി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ്.

ലോ​​​ക്‌​​​സ​​​ഭ, ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ലീ​​​ഡ് നേ​​​ടി ച​​​രി​​​ത്രം തി​​​രു​​​ത്തി​​​ക്കു​​​റി​​​ക്കു​​​മെ​​​ന്നാ​​ണു യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നാ​​​യി ബി​​​ജെ​​​പി​​​യും അ​​​ര​​​യും ത​​​ല​​​യും മു​​​റു​​​ക്കി രം​​​ഗ​​​ത്തു​​​ണ്ട്. മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും അ​​​ട​​​വു​​​ക​​​ളും ചു​​​വ​​​ടു​​​ക​​​ളും മി​​​നു​​​ക്കി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തു​​​ളു​​​നാ​​​ട​​​ന്‍ ക​​​ള​​​രി​​​യി​​​ല്‍ പോ​​​രാ​​​ട്ടം തീ​​​പാ​​​റു​​​മെ​​​ന്നു​​​റ​​​പ്പ്.

പാ​​​ര്‍​ട്ടി കോ​​​ട്ട​​​ക​​​ളു​​​ടെ ക​​​രു​​​ത്തി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ്

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തി​​​രി​​​ച്ച​​​ടി​​​യേ​​​റ്റെ​​​ങ്കി​​​ലും സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ തൃ​​​ക്ക​​​രി​​​പ്പുര്‍, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, ഉ​​​ദു​​​മ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ​​​ത്തേ​​​തു​​​പോ​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​റ​​​ച്ച ക​​​മ്യൂ​​​ണി​​​സ്റ്റ് കോ​​​ട്ട​​​ക​​​ളി​​​ലെ ഉ​​​യ​​​ര്‍​ന്ന പോ​​​ളിം​​​ഗാ​​​ണ് അ​​​വ​​​ര്‍​ക്കു തു​​​ണ​​​യാ​​​കു​​​ന്ന​​​ത്. എ​​​ണ്ണ​​​യി​​​ട്ട യ​​​ന്ത്രം പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പാ​​​ര്‍​ട്ടി സം​​​വി​​​ധാ​​​ന​​​വും അ​​​വ​​​ര്‍​ക്കു​​​ണ്ട്. എ​​​ന്നാ​​​ല്‍, ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ടി​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട് വ​​​ലി​​​യ​​​തോ​​​തി​​​ല്‍ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യ​​​ത് സി​​​പി​​​എ​​​മ്മി​​​നെ വ​​​ലി​​​യ തോ​​​തി​​​ല്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

പാ​​​ര്‍​ട്ടി​​​യോ​​​ടു​​​ള്ള എ​​​തി​​​ര്‍​പ്പു​​​കൊ​​​ണ്ട​​​ല്ല, മ​​​റി​​​ച്ച് സ്ഥാ​​​നാ​​​ര്‍​ഥി​​​യോ​​​ടു​​​ള്ള എ​​​തി​​​ര്‍​പ്പു​​​കൊ​​​ണ്ടാ​​​ണ് അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ, ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും ഭ​​​ര​​​ണം ന​​​ഷ്ട​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണം പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ഇ​​​തു ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

വ​​​ന്‍​പ്ര​​​തീ​​​ക്ഷ​​​യോ​​ടെ യു​​​ഡി​​​എ​​​ഫ്

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​മ്പ​​​ന്‍ വി​​​ജ​​​യ​​​വും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വും യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ക​​​ളെ വാ​​​നോ​​​ള​​​മു​​​യ​​​ര്‍​ത്തു​​​ന്നു. ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​നു ലീ​​​ഡ് നേ​​​ടാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ല്‍ത്ത​​ന്നെ ഉ​​​ദു​​​മ ഏ​​​റെ നാ​​​ളു​​​ക​​​ളാ​​​യി യു​​​ഡി​​​എ​​​ഫി​​​നെ മോ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. 2013ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ടി. ​​​സി​​​ദ്ദി​​​ഖ് ഉ​​​ദു​​​മ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ചെ​​​റി​​​യ വോ​​​ട്ടി​​​ന്‍റെ ലീ​​​ഡ് നേ​​​ടി​​​യി​​​രു​​​ന്നു. രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ സീ​​​ന്‍ മാ​​​റി. ലീ​​​ഡ് 2019ല്‍ 8,937​​​ഉം 2024ല്‍ 11,959​​​ഉം ആ​​​യി കു​​​തി​​​ച്ചു​​​ക​​​യ​​​റി. ക​​​ഠി​​​നാ​​​ധ്വാ​​​നം ന​​​ട​​​ത്തി​​​യാ​​​ല്‍ ചെ​​​ങ്കോ​​​ട്ട​​​ക​​​ള്‍ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ടും തൃ​​​ക്ക​​​രി​​​പ്പുരും വി​​​ജ​​​യം അ​​​സാ​​​ധ്യ​​​മ​​​ല്ലെ​​​ന്ന് ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ്ര​​​ക​​​ട​​​നം കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നു കാ​​​ട്ടി​​​ക്കൊ​​​ടു​​​ത്തു.

എ​​​ന്നാ​​​ല്‍, മു​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​നം കോ​​​ണ്‍​ഗ്ര​​​സി​​​ന് സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന​​​ത​​​ല്ല എ​​​ന്ന​​​തും യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ണ്. 2016ല്‍ ​​​സാ​​​ക്ഷാ​​​ല്‍ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടും തോ​​​ല്‍​വി​​​യാ​​​യി​​​രു​​​ന്നു ഫ​​​ലം.

2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഒ​​​ന്നു പൊ​​​രു​​​തി​​​നോ​​​ക്കു​​​ക പോ​​​ലും ചെ​​​യ്യാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ തോ​​​ല്‍​വി​​​യ​​​ട​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ കാ​​​സ​​​ര്‍​ഗോ​​​ഡും മ​​​ഞ്ചേ​​​ശ്വ​​​ര​​​വും ഇ​​​ത്ത​​​വ​​​ണ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​ന്‍ ബി​​​ജെ​​​പി

ബി​​​ജെ​​​പി​​​യു​​​ടെ എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​മാ​​​യ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ഇ​​​ത്ത​​​വ​​​ണ​​​യും അ​​​വ​​​ര്‍ വി​​​ജ​​​യം സ്വ​​​പ്‌​​​നംകാ​​​ണു​​​ന്നു. 2016ല്‍ 89 ​​​വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​മേ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​തി​​​ന്‍റെ വേ​​​ദ​​​ന ഇ​​​തു​​​വ​​​രെ​​​യും മാ​​​റി​​​യി​​​ട്ടി​​​ല്ല. കാ​​​സ​​​ര്‍​​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നു ക​​​ടു​​​ത്ത എ​​​തി​​​രാ​​​ളി​​​യാ​​​കാ​​​നും മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​രു​ മു​​​ന്ന​​​ണി​​​ക​​​ള്‍​ക്കും ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ര്‍​ത്താ​​​നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ ശ്ര​​​മം.

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​നാ​​​യ​​​ത് അ​​​വ​​​ര്‍​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മേ​​​കു​​​ന്നു​​​ണ്ട്. ക​​​ന്ന​​​ഡ ഭാ​​​ഷാ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് അ​​​വ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​രു​​​ത്ത്. കേ​​​ന്ദ്രഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ടി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ക്ഷാ​​​മ​​​മി​​​ല്ല. ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​നെ​​​യും യു​​​ഡി​​​എ​​​ഫി​​​നെ​​​യും വെ​​​ല്ലു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍. എ​​​ന്നാ​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ ഗ്രൂ​​​പ്പു​​​വ​​​ഴ​​​ക്കു​​​ക​​​ളും പ​​​ട​​​ല​​​പ്പി​​​ണ​​​ക്ക​​​ങ്ങ​​​ളും അ​​​വ​​​ര്‍​ക്ക് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്നു​​​ണ്ട്.

സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക​​​യി​​​ല്‍ ആ​​​രൊ​​​ക്കെ?

മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ബി​​​ജെ​​​പി​​​യു​​​ടെ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫി​​​നെ നേ​​​രി​​​ടും. സു​​​രേ​​​ന്ദ്ര​​​ന്‍ നാ​​​ലാം​​​ ത​​​വ​​​ണ​​​യാ​​​ണു മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ക​​​ര്‍​ണാ​​​ട​​​ക ഷി​​​രൂ​​​രി​​​ല്‍ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍​പ്പെട്ട ലോ​​​റി​​​ഡ്രൈ​​​വ​​​ര്‍ അ​​​ര്‍​ജു​​​ന്‍റെ തെ​​​ര​​​ച്ചി​​​ലി​​​നും കു​​​മ്പ​​​ള​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ടോ​​​ള്‍വി​​​രു​​​ദ്ധ ​സ​​​മ​​​ര​​​ത്തി​​​നും മു​​​ന്നി​​​ൽ​​​നി​​​ന്ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ അ​​​ഷ്‌​​​റ​​​ഫ്, സു​​​രേ​​​ന്ദ്ര​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ക​​​രു​​​ത്ത​​​നാ​​​യ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

കാ​​​സ​​​ര്‍​ഗോ​​​ട്ട് എ​​​ന്‍.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് മൂ​​​ന്നു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കെ.​​​എം. ഷാ​​​ജി​​​യു​​​ടെ പേ​​​രാ​​​ണ് ഉ​​​യ​​​ര്‍​ന്നു​​​കേ​​​ള്‍​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ ഏ​​​റ്റ​​​വും ഉ​​​റ​​​ച്ച സീ​​​റ്റു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ കാ​​​സ​​​ര്‍​ഗോ​​​ട്ട് പു​​​റ​​​ത്തു​​​നി​​​ന്നൊ​​​രാ​​​ള്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ലീ​​​ഗ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ല്ല​​​ട്ര മാ​​​ഹി​​​ന്‍ ഹാ​​​ജി അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​തി​​​ര്‍​പ്പു​​​ണ്ട്. പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ബി​​​ജെ​​​പി​​​ക്കു​​​വേ​​​ണ്ടി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​ല്‍. അ​​​ശ്വി​​​നി ത​​​ന്നെ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യേ​​​ക്കും. എ​​​ല്‍​ഡി​​​എ​​​ഫി​​​നു​​​വേ​​​ണ്ടി സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മു​​​ന്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ന​​​വാ​​​സ് പാ​​​ദൂ​​​ര്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

ഉ​​​ദു​​​മ​​​യി​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ സി.​​​എ​​​ച്ച്. കു​​​ഞ്ഞ​​​മ്പു ഒ​​​രി​​​ക്ക​​​ല്‍​ക്കൂ​​ടി ജ​​​ന​​​വി​​​ധി തേ​​​ടും. യു​​​ഡി​​​എ​​​ഫി​​​ല്‍ ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി.​​​പി. പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​ന്‍റെ പേ​​​രി​​​നാ​​ണു മു​​​ന്‍​തൂ​​​ക്കം. മു​​​ന്‍ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ക്കീം കു​​​ന്നി​​​ലും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് മൂ​​​ന്നു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു നി​​​ന്നൊ​​​ഴി​​​യു​​​മ്പോ​​​ള്‍ സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ഗോ​​​വി​​​ന്ദ​​​ന്‍ പ​​​ള്ളി​​​ക്കാ​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി​​​ട്ടു​​​ണ്ട്. രാ​​​ജു ക​​​ട്ട​​​ക്ക​​​യം ഉ​​​ള്‍​പ്പെ​​​ടെ പ​​​ല​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​കേ​​​ള്‍​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ല.

തൃ​​​ക്ക​​​രി​​​പ്പുരി​​​ല്‍ ര​​​ണ്ടു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സി​​​പി​​​എ​​​മ്മി​​​ന്‍റെ എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ല​​​ന്‍ ക​​​ള​​​മൊ​​​ഴി​​​യു​​​മ്പോ​​​ള്‍ വി.​​​പി.​​​പി. മു​​​സ്ത​​​ഫ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത തെ​​​ളി​​​യു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​വി​​​ടെ കോ​​​ണ്‍​ഗ്ര​​​സ് ആ​​​ണോ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ആ​​​ണോ മ​​​ത്സ​​​രി​​​ക്കു​​​ക​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. മ​​​ത്സ​​​രി​​​ച്ച സീ​​​റ്റു​​​ക​​​ളൊ​​​ന്നും വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ എം.​​​പി. ജോ​​​സ​​​ഫ് ര​​​ണ്ടാം​​​ത​​​വ​​​ണ​​​യും ജ​​​ന​​​വി​​​ധി തേ​​​ടാ​​​നാ​​​ണു സാ​​​ധ്യ​​​ത. സീ​​​റ്റ് കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്താ​​​ല്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ജോ​​​മോ​​​ന്‍ ജോ​​​സി​​​നാ​​​യി​​​രി​​​ക്കും ന​​​റു​​​ക്ക് വീ​​​ഴു​​​ക.

സ്വ​​​ര്‍​ണ​​​പ്പാ​​​ളി മു​​​ത​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ വ​​​രെ

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ര്‍​ണ​​​പ്പാ​​​ളി ക​​​വ​​​ര്‍​ച്ച​​​യും ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം ന​​​ട​​​ത്തി​​​പ്പി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മെ​​​ല്ലാം വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ വോ​​​ട്ട​​​ര്‍​മാ​​​രെ ഏ​​​റെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ധൂ​​​ര്‍​ത്തും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കാ​​​ത്ത​​​തും സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ക്ഷാ​​​മ​​​വു​​​മെ​​​ല്ലാം യു​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ടു​​​ക​​​ളാ​​​ണ്. വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ന​​​ട​​​ത്തി​​​യ വ​​​ര്‍​ഗീ​​​യ​​​ചു​​​വ​​​യു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ കേ​​​ട്ടി​​​ല്ലെ​​​ന്ന് ന​​​ടി​​​ച്ച സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് മു​​​സ്‌​​​ലിം വോ​​​ട്ട​​​ര്‍​മാ​​​രെ എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍​നി​​​ന്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ അ​​​ക​​​റ്റി​​​യെ​​​ന്ന് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ത്തോ​​​ടെ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ക്ഷേ​​​മ​​​പെ​​​ന്‍​ഷ​​​ന്‍ വ​​​ര്‍​ധ​​​ന​​​യും ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​വും ത​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി ജ​​​ന​​​വി​​​ധി​​​യു​​​ണ്ടാ​​​കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​നേ​​​ട്ട​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ വീ​​​ടു​​​ക​​​യ​​​റി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​വും ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് പൂ​​​ര്‍​ണ​​​മാ​​​യും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നാണ് ബി​​​ജെ​​​പി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. തീ​​​വ്ര വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണം (എ​​​സ്‌​​​ഐ​​​ആ​​​ര്‍) ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

മ​​​രി​​​ച്ച​​​വ​​​രും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി 56,911 വോ​​​ട്ടു​​​ക​​​ളാ​​​ണ് (5.8 ശ​​​ത​​​മാ​​​നം) ജി​​​ല്ല​​​യി​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ള്ള​​​പ്പെ​​​ട്ട​​​ത്. ഈ ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ കു​​​റ​​​വ് പാ​​​ര്‍​ട്ടി​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ പോ​​​ളിം​​​ഗി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

National

ഉറങ്ങിയെഴുന്നേറ്റപ്പോൾ തമിഴ്നാട്ടിൽ വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപവീതം

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ 1.31 കോ​​​​​ടി​​​​​യോ​​​​​ളം സ്ത്രീ​​​ക​​​ൾ ഇ​ന്ന​ലെ ഉ​​​​​റ​​​​​ങ്ങി​​​​​യെ​​​​​ഴു​​​​​ന്നേ​​​​​റ്റ​​​​​പ്പോ​​​​​ൾ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ 5,000 രൂ​​​​​പ അ​​​​​ധി​​​​​കം.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​​​ലൈ​​​​​ഞ്ജ​​​​​ർ മ​​​​​ക​​​​​ളി​​​​​ര്‍ ഉ​​​​​രു​​​​​മൈ തി​​​​​ട്ടം എ​​​ന്ന പേ​​​രി​​​ലു​​​ള്ള വ​​​​​നി​​​​​താ​​​​​ശക്തീ​​​​​ക​​​​​ര​​​​​ണ പ​​​​​ദ്ധ​​​​​തി​​ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​​​എം​​​​​കെ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​ത്.

പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ​​​വീ​​​തം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ലു​​​ള്ള 3,000 രൂ​​​പ​​​യും വ​​​ര​​​ൾ​​​ച്ചാ​​​സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ 2,000 രൂ​​​പ​​​യും ചേ​​​ർ​​​ത്ത് പ​​​ണം മു​​​ൻ​​​കൂ​​​റാ​​​യി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ്ര​​​തി​​​മാ​​​സ​​​ സ​​​ഹാ​​​യം 2,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​വും ഒ​​​പ്പം ഉ​​​ണ്ട്.

2023 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​യ​​​ത്. വാ​​​​​ര്‍ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം 2.5 ല​​​​​ക്ഷം രൂ​​​​​പ​​​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു സ​​​ഹാ​​​യം. വാ​​​​​ര്‍ഷി​​​​​ക വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നും പ​​​​​രി​​​​​ധി​​​​​യു​​​​​ണ്ട്.

റേ​​​​​ഷ​​​​​ന്‍ കാ​​​​​ര്‍ഡി​​​​​ലെ ഒ​​​​​രു വ​​​​​നി​​​​​താ അം​​​​​ഗ​​​​​ത്തി​​​​​ന് മാ​​​​​ത്ര​​​​​മേ തു​​​​​ക ല​​​​​ഭി​​​​​ക്കൂ. പ​​​​​ണം ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ നേ​​​​​രി​​​​​ട്ട് ല​​​​​ഭി​​​​​ക്കും.

Kerala

‘ടേം’ വേണ്ട; ​നി​ബ​ന്ധ​ന ഒഴിവാക്കാന്‍ സി​പി​എം-​സി​പി​ഐ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ടേം ​​​വ്യ​​​വ​​​സ്ഥ വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കാ​​​ൻ സി​​​പി​​​എം. ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച​​​വ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​നം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​കി​​​ല്ലെ​​​ന്നു ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണു സി​​​പി​​​എം നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​ക​​​ട​​​നം പാ​​​ർ​​​ട്ടി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​രും ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാ​​​ണു സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​മ​​​തും ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രാ​​​തെ ജ​​​ന​​​പ്രി​​​യ​​​രാ​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ത​​​ന്നെ രം​​​ഗ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം.

സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ന​​​യി​​​ക്കും. ധ​​​ർ​​​മ്മ​​​ട​​​ത്തു നി​​​ന്നു ത​​​ന്നെ പി​​​ണ​​​റാ​​​യി മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും പാ​​​ർ​​​ട്ടി എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ത​​​ന്നെ ധാ​​​ര​​​ണ​​​യെ​​​ടു​​​ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്ര നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ കെ.​​​കെ.​​​ശൈ​​​ല​​​ജ, ഡോ: ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, സി.​​​എ​​​സ്.​​​സു​​​ജാ​​​ത, പി.​​​സ​​​തീ​​​ദേ​​​വി എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. തോ​​​മ​​​സ് ഐ​​​സ​​​ക് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും താ​​​ത്പ​​​ര്യം. ഇ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​നു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.

നി​​​ല​​​വി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ലും പി.​​​രാ​​​ജീ​​​വും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​ർ ര​​​ണ്ടു​​​പേ​​​രും വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കും. പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​മാ​​​യ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​തി​​​നാ​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നൊ​​​പ്പം ഒ​​​രു പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം കൂ​​​ടി മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്കും.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ ജ​​​ന​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ചാ​​​ൽ വ​​​ലി​​​യ മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ഗൃ​​​ഹ​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജി​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ര​​​ണ്ടു ടേം ​​​എ​​​ന്ന​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വം.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. സി​​​പി​​​ഐ​​​യി​​​ലും ടേം ​​​വ്യ​​​വ​​​സ്ഥ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ലെ​​​ന്ന വി​​​വ​​​ര​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ നി​​​ർ​​​ത്തി മൂ​​​ന്നു ടേം ​​​ക​​​ഴി​​​ഞ്ഞ​​​വ​​​രെ വീ​​​ണ്ടും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി സി​​​പി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യി​​​ട്ടു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. മു​​​ൻ മ​​​ന്ത്രി വി.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ​​​പ്പോ​​​ലെ ത​​​ന്നെ സി​​​പി​​​ഐ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കും.

Kerala

ത്രി​കോ​ണ​പ്പോ​രി​നൊ​രു​ങ്ങി ത​ല​സ്ഥാ​ന ജില്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ര​​​​ണ്ടു മാ​​​​സം മാ​​​​ത്രം അ​​​​ക​​​​ല​​​​മു​​​​ള്ള​​​​പ്പോ​​​​ൾ രാ​​​​ഷ്‌ട്രീ​​​​യ കേ​​​​ര​​​​ളം ത​​​​ല​​​​സ്ഥാ​​​​ന ജി​​​​ല്ല​​​​യി​​​​ലേ​​​​ക്ക് ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം മു​​​​ന്പു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജി​​​​ല്ല​​​​യി​​​​ലെ പ​​​​തി​​​​നാ​​​​ലു നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നൊ​​​​ഴി​​​​കെ എ​​​​ല്ലാം ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി കൈ​​​​പ്പി​​​​ടി​​​​യി​​​​ലൊ​​​​തു​​​​ക്കി​​​​യെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ ചി​​​​ത്രം ആ​​​​കെ മാ​​​​റി. പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​ത​​​​മാ​​​​ണി​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ത്രി​​​​കോ​​​​ണ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങാ​​​​നി​​​​ട​​​​യു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ഇ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്നു​​​​ള്ള​​​​താ​​​​ണു മ​​​​ത്സ​​​​രം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള ജി​​​​ല്ല​​​​യാ​​​​ണു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം. ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക കൂ​​​​ടി ചെ​​​​യ്ത​​​​തോ​​​​ടെ അ​​​​വ​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ വാ​​​​നോ​​​​ള​​​​മു​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ്. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജി​​​​ല്ല​​​​യി​​​​ലെ ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ളും നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​നു നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം മാ​​​​ത്ര​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി​​​​യെ​​​​ന്നു പ​​​​റ​​​​യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ്.

►തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പി​​​​ടി​​​​ച്ചാ​​​​ൽ കേ​​​​ര​​​​ളം പി​​​​ടി​​​​ക്കാം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​ന്ന​​​​ണി കേ​​​​ര​​​​ളം ഭ​​​​രി​​​​ക്കു​​​​മെ​​​​ന്നൊ​​​​രു സം​​​​സാ​​​​ര​​​​മു​​​​ണ്ട്. ഭ​​​​ര​​​​ണ​​​​സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഭ​​​​ര​​​​ണ​​​​ത്തെ അ​​​​ടു​​​​ത്തുനി​​​​ന്നു കാ​​​​ണാ​​​​നും വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും അ​​​​വ​​​​സ​​​​രംകി​​​​ട്ടു​​​​ന്ന​​​​തു കൊ​​​​ണ്ടാ​​​​കാം ജ​​​​ന​​​​വി​​​​കാ​​​​രം ഈ ​​​​ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​താ​​​​യാ​​​​ലും ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടു​​​​ന്ന മു​​​​ന്ന​​​​ണി ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടു​​​​ന്ന​​​​താ​​​​യി കാ​​​​ണാം. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ഇ​​​​വി​​​​ടെ 13 സീ​​​​റ്റ് കി​​​​ട്ടി. യു​​​​ഡി​​​​എ​​​​ഫ് ഒ​​​​ന്നി​​​​ലൊ​​​​തു​​​​ങ്ങി. 2016ലും ​​​​ഒ​​​​ന്പ​​​​തു സീ​​​​റ്റോ​​​​ടെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്നി​​​​ലെ​​​​ത്തി. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ 2011 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് എ​​​​ട്ടു സീ​​​​റ്റി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ആ​​​​റു സീ​​​​റ്റി​​​​ലും വി​​​​ജ​​​​യി​​​​ച്ചു. 2006ൽ ​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​ന്നു. അ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​ന്പ​​​​തു സീ​​​​റ്റ് ല​​​​ഭി​​​​ച്ചു. യു​​​​ഡി​​​​എ​​​​ഫ് വ​​​​ന്പ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന 2001ൽ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​നു ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​ന്പ​​​​തു സീ​​​​റ്റ് ല​​​​ഭി​​​​ച്ചു. ഇ​​​​തി​​​​നു മു​​​​ന്പും സ്ഥി​​​​തി ഇ​​​​തു ത​​​​ന്നെ. അ​​​​തു​​​​കൊ​​​​ണ്ട് ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ സ്വ​​​​പ്നം.

►ബി​​​​ജെ​​​​പി​​​​യു​​​​ടെ മു​​​​ന്നേ​​​​റ്റം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച​​​​ത് ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വാ​​​​നോ​​​​ള​​​​മു​​​​യ​​​​ർ​​​​ത്തി. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ജെ​​​​പി ആ​​​​ദ്യ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ന്ന​​​​തും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ നേ​​​​മ​​​​ത്ത് ആ​​​​ണ്. 2016ൽ ​​​​ഒ. രാ​​​​ജ​​​​ഗോ​​​​പാ​​​​ലി​​​​ലൂ​​​​ടെ നേ​​​​മ​​​​ത്ത് ബി​​​​ജെ​​​​പി തു​​​​റ​​​​ന്ന അ​​​​ക്കൗ​​​​ണ്ട് ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യി​​​​ലൂ​​​​ടെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി പൂ​​​​ട്ടി​​​​ച്ചു. ഇ​​​​ത്ത​​​​വ​​​​ണ കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന പോ​​​​രാ​​​​ട്ട​​​​മാ​​​​കും നേ​​​​മ​​​​ത്തു ന​​​​ട​​​​ക്കു​​​​ക.

ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ നേ​​​​മം, വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വ്, ക​​​​ഴ​​​​ക്കൂ​​​​ട്ടം, ആ​​​​റ്റി​​​​ങ്ങ​​​​ൽ, കാ​​​​ട്ടാ​​​​ക്ക​​​​ട എ​​​​ന്നീ അ​​​​ഞ്ചു നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ജെ​​​​പി മു​​​​ന്നി​​​​ലെ​​​​ത്തി. എ​​​​ട്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ആ​​​​ണു മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ച​​​​തു വ​​​​ർ​​​​ക്ക​​​​ല​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​തേ പാ​​​​റ്റേ​​​​ണ്‍ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

►എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു പ്ര​​​​തീ​​​​ക്ഷ​​​​യേ​​​​റെ

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ്ര​​​​ക​​​​ട​​​​നം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ല. മ​​​​റ്റു പ​​​​ല ജി​​​​ല്ല​​​​ക​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​വ​​​​ർ​​​​ക്ക് അ​​​​ത്ര നി​​​​രാ​​​​ശ​​​​യ​​​​ല്ല സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യെ​​​​ങ്കി​​​​ലും നാ​​​​ലു മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളും നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചു. ജി​​​​ല്ല, ബ്ലോ​​​​ക്ക്, ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മു​​​​ൻ​​​​തൂ​​​​ക്കം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. ര​​​​ണ്ടു ത​​​​വ​​​​ണ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ർ മാ​​​​റി നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​ക്കു​​​​റി സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.

►ന​​​​ഷ്ട​​​​പ്ര​​​​താ​​​​പം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ്

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു നോ​​​​ക്കി​​​​യാ​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു യു​​​​ഡി​​​​എ​​​​ഫി​​​​നു ശ​​​​ക്തി​​​​ക്ഷ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​ള്ള​​​​തു വ​​​​സ്തു​​​​ത​​​​യാ​​​​ണ്. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ കു​​​​ത്ത​​​​ക സീ​​​​റ്റു​​​​ക​​​​ളാ​​​​യ പ​​​​ല​​​​യി​​​​ട​​​​ത്തും മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പോ​​​​ലും രം​​​​ഗ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. ബി​​​​ജെ​​​​പി മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ ക്ഷീ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​നാ​​​​ണ്. അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​യി എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ബി​​​​ജെ​​​​പി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

ഇ​​​​ത്ത​​​​വ​​​​ണ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്താ​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല. കോ​​​​വ​​​​ള​​​​ത്തെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ ആ​​​​യ എം. ​​​​വി​​​​ൻ​​​​സ​​​​ന്‍റി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​റ​​​​പ്പു​​​​ള്ള​​​​ത്. മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കി പോ​​​​യ​​​​കാ​​​​ല പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങിവ​​​​രാം എ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

►സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​മോ​​​​ഹ​​​​ങ്ങ​​​​ൾ

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ഏ​​​​റെ​​​​ക്കു​​​​റെ ധാ​​​​ര​​​​ണ ആ​​​​യ​​​​ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലാ​​​​ണ്. പ​​​​തി​​​​മൂ​​​​ന്നു സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​ത്ത​​​​വ​​​​ണ​​​​യും മ​​​​ത്സ​​​​രി​​​​ക്കും. അ​​​​വ​​​​രോ​​​​ടു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​കാ​​​​ൻ പാ​​​​ർ​​​​ട്ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നു ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ച്ച വി. ​​​​ശ​​​​ശി ഒ​​​​രുപ​​​​ക്ഷേ മാ​​​​റി​​​​യേ​​​​ക്കാം. ശ​​​​ശിത​​​​ന്നെ മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ചി​​​​ന്ത​​​​യും സി​​​​പി​​​​ഐ​​​​യി​​​​ലു​​​​ണ്ട്. ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ നി​​​​ല​​​​വി​​​​ലെ എം​​​​എ​​​​ൽ​​​​എ ആ​​​​യ ഒ.​​​​എ​​​​സ്. അം​​​​ബി​​​​ക​​​​യ്ക്കു പു​​​​റ​​​​മേ മു​​​​ന്പ് എം​​​​എ​​​​ൽ​​​​എ ആ​​​​യി​​​​രു​​​​ന്ന ബി. ​​​​സ​​​​ത്യ​​​​നെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. പ്ര​​​​തി​​​​കൂ​​​​ല കോ​​​​ട​​​​തി വി​​​​ധി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം സം​​​​ശ​​​​യ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു.

ബി​​​​ജെ​​​​പി​​​​യി​​​​ൽ നേ​​​​മ​​​​ത്ത് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റും ക​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്ത് വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും ഉ​​​​റ​​​​പ്പാ​​​​യി. വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ​​​​യും ന​​​​ട​​​​ൻ ജി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​ന്‍റെ​​​​യും പേ​​​​രു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. മു​​​​ൻ ഡി​​​​ജി​​​​പി ആ​​​​ർ. ശ്രീ​​​​ലേ​​​​ഖ​​​​യു​​​​ടെ പേ​​​​രു പ​​​​റ​​​​ഞ്ഞുകേ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും താ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ കാ​​​​ട്ടാ​​​​ക്ക​​​​ട​​​​യി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​യും പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ് ത​​​​ന്നെ​​​​യാ​​​​കും മ​​​​ത്സ​​​​രി​​​​ക്കു​​​​ക.

യു​​​​ഡി​​​​എ​​​​ഫി​​​​ൽ വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പേ​​​​രി​​​​നാ​​​​ണു മു​​​​ൻ​​​​തൂ​​​​ക്കം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സി​​​​എം​​​​പി​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യും സി.​​​​പി. ജോ​​​​ണ്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. മു​​​​ൻ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. കോ​​​​വ​​​​ള​​​​ത്ത് എം. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് ത​​​​ന്നെ​​​​യാ​​​​കും സ്ഥാ​​​​നാ​​​​ർ​​​​ഥി. പാ​​​​റ​​​​ശാ​​​​ല​​​​യി​​​​ൽ എ​​​​ൻ. ശ​​​​ക്ത​​​​ന്‍റെ പേ​​​​രി​​​​നു മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ണ്ട്. വാ​​​​മ​​​​ന​​​​പു​​​​ര​​​​ത്ത് പാ​​​​ലോ​​​​ട് ര​​​​വി, ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച ആ​​​​നാ​​​​ട് ജ​​​​യ​​​​ൻ, ര​​​​മ​​​​ണി പി. ​​​​നാ​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​രൊ​​​​ക്കെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

►പ്ര​​​​ചാ​​​​ര​​​​ണം കൊ​​​​ഴു​​​​ക്കും

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി മോ​​​​ഷ​​​​ണം ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​ജീ​​​​വ ​​​​പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ​​​​യും അ​​​​തു പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്ത് ഉ​​​​യ​​​​ർ​​​​ന്നു വ​​​​രും. സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ജി​​​​ല്ല​​​​യാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വും ഡി​​​​എ കു​​​​ടി​​​​ശി​​​​ക​​​​യു​​​​മെ​​​​ല്ലാം ച​​​​ർ​​​​ച്ച​​​​യാ​​​​ണ്. ബി​​​​ജെ​​​​പി ബ​​​​ന്ധം ആ​​​​രോ​​​​പി​​​​ച്ചു​​​​ള്ള പ​​​​ര​​​​സ്പ​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള എ​​​​സ്ഡി​​​​പി​​​​ഐ ബ​​​​ന്ധ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​ജീ​​​​വ ച​​​​ർ​​​​ച്ച​​​​യാ​​​​ക്കും. കാ​​​​ർ​​​​ഷി​​​​ക പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ജി​​​​ല്ല​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നുവ​​​​രും.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിയെ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യാ​​​​കും ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം. കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റി​​​​ൽ കേ​​​​ര​​​​ള​​​​ത്തെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചു എ​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ്-​​​​യു​​​​ഡി​​​​എ​​​​ഫ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി ക​​​​ണ്ടെ​​​​ത്താ​​​​ൻ അ​​​​വ​​​​ർ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ടും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിയു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​റും കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രു​​​​മെ​​​​ല്ലാം ഡ​​​​ൽ​​​​ഹി യാ​​​​ത്ര​​​​യി​​​​ലാ​​​​ണ്. അ​​​​വ​​​​രും പാ​​​​ർ​​​​ട്ടി​​​​യും ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു​​​​പാ​​​​ടു പ്ര​​​​തീ​​​​ക്ഷയിലാണ്.

2021 നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി​​​​നി​​​​ല

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് :     13

യു​​​​ഡി​​​​എ​​​​ഫ്    :     01

എ​​​​ൻ​​​​ഡി​​​​എ    :    00

2024 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​ത്

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  :   01

യു​​​​ഡി​​​​എ​​​​ഫ്    :   08

എ​​​​ൻ​​​​ഡി​​​​എ      :   05

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ 22നും 23​നും കേ​ര​ള​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക്.

ഈ ​​​മാ​​​സം 22നും 23​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​നത്തെത്തും. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ള​​​ക്‌ടർ​​​മാ​​​ർ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ, സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെയും കമ്മീഷൻ കാ​​​ണും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്ഥി​​​തിഗതി വി​​​ലി​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സന്പൂർണ യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി അ​​​നു​​​കൂ​​​ലമെന്നു കണ്ടാൽ മാ​​​ർ​​​ച്ച് ഒ​​​ന്നാം വാ​​​ര​​​മോ ര​​​ണ്ടാം വാ​​​ര​​​മോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഏ​​​പ്രി​​​ൽ ര​​​ണ്ടാം വാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട്. ഏ​​​പ്രി​​​ൽ ആ​​​ദ്യ ആ​​​ഴ്ച വി​​​ശു​​​ദ്ധ​​​ വാ​​​ര​​​മാ​​​ണ്. മൂ​​​ന്നാം​​​വാ​​​ര​​​ത്തി​​​ൽ വി​​​ഷു​​​വും മ​​​റ്റ് അ​​​വ​​​ധി​​​ക​​​ളും വ​​​രു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് ര​​​ണ്ടാം ​​​വാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

Kerala

തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് ആശങ്കയില്ല

തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ചോ​ർ​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രാ​ശ​ങ്ക​യു​മി​ല്ല. ഇ​ത് ക​പ​ട ആ​ത്മ​വി​ശ്വാ​സ​മ​ല്ല. നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സം ത​ന്നെ​യാ​ണ്.

കാ​ര​ണം എ​ൽ​ഡി​എ​ഫ് ജ​ന​പ​ക്ഷ​ത്താ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളെ അ​റി​യാം. ത​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളെ​യും അ​റി​യാം. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം എ​ന്തു പു​ക​മ​റ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത് 100 സീ​റ്റ് നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ്. എ​ന്നാ​ൽ ’അ​തു​ക്കും മേ​ലെ’ സീ​റ്റു​ക​ൾ നേ​ടി എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നേ​മ​ത്തി​നൊപ്പം തി​രു​വ​ന​ന്ത​പു​ര​ത്തും ശ​ശി ത​രൂ​ർ പ​രി​ഗ​ണ​ന​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച നേ​​​​മം നി​​​​യ​​​​മ​​​​സ​​​​ഭാ​​​ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി​​​​യോ​​​​ട് രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ നേ​​​​മ​​​​ത്ത് ഒ​​​​രു സാ​​​​ഹ​​​​സി​​​​ക പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​ല്ലെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ ആ​​​​ണെ​​​​ങ്കി​​​​ൽ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ശ​​​​ശി ത​​​​രൂ​​​​ർ എ​​​​ന്ന് അ​​​​റി​​​​യു​​​​ന്നു.

വി​​​​ജ​​​​യസാ​​​​ധ്യ​​​​ത മാ​​​​ത്രം ക​​​​ണ​​​​ക്കാ​​​​ക്കി പ​​​​ര​​​​മാ​​​​വ​​​​ധി സീ​​​​റ്റു​​​​ക​​​​ൾ പി​​​​ടി​​​​ക്കു​​​​വാ​​​​ൻ ഉ​​​​ത​​​​കു​​​​ന്ന​​​​വ​​​​രെ മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ഇ​​​​റ​​​​ക്കാ​​​​നു​​​​ള്ള സു​​​​നി​​​​ൽ ക​​​​ന​​​​ഗോ​​​​ലു​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ശ​​​​ശി ത​​​​രൂ​​​​രി​​​​നോ​​​​ടു നേ​​​​മ​​​​ത്ത് മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ലെ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി ജ​​​​യി​​​​ച്ച​​​​തും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ പോ​​​​ലും ബി​​​​ജെ​​​​പി സ്ഥി​​​​ര​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യ നേ​​​​മ​​​​ത്തെ മ​​​​ത്സ​​​​രം ആ​​​​ത്മ​​​​ഹ​​​​ത്യാ പ​​​​രീ​​​​ക്ഷ​​​​ണം പോ​​​​ലെ ആ​​​​കു​​​​മെ​​​​ന്ന ഭീ​​​​തി ശ​​​​ശി ത​​​​രൂ​​​​ർ ക്യാ​​​​ന്പി​​​​ന് ഉ​​​​ണ്ട്.

ജ​​​​യി​​​​ച്ചാ​​​​ൽ ഒ​​​​രു മ​​​​ണ്ഡ​​​​ലം കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാം എ​​​​ന്നും നേ​​​​മ​​​​ത്ത് തോ​​​​റ്റാ​​​​ൽ ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ അ​​​​സംബ്ലി , മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ ആ​​​​കു​​​​മെ​​​​ന്നു​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ചി​​​​ല​​​​രു​​​​ടെ മോ​​​​ഹം എ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന​​​​വ​​​​രു​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ശ​​​​ശി ത​​​​രൂ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നോ​​​​ട് ആ​​​​ഭി​​​​മു​​​​ഖ്യ​​​​മി​​​​ല്ല .

എ​​​​ന്നാ​​​​ൽ, എ​​​​ഐ സി​​​​സി​​​​യി​​​​ലെ ഒ​​​​രു പ്ര​​​​മു​​​​ഖ​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ താ​​​​ല്പ​​​​ര്യ​​​​മു​​​​ണ്ട് .ഒ​​​​രു പ​​​​ക്ഷേ ത​​​​രൂ​​​​രി​​​​ന്‍റെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സാ​​​​ന്നി​​​​ധ്യം കു​​​​റ​​​​യ്ക്കാ​​​​ൻ ആ​​​​കു​​​​മെ​​​​ന്നാ​​​​കും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

ത​​​​രൂ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ത്സ​​​​രി​​​​ച്ചു ജ​​​​യി​​​​ക്കു​​​​ക​​​​യും എം​​​​പി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ടി വ​​​​ന്നാ​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രും. അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ജ​​​​യി​​​​ക്കാ​​​​ൻ ആ​​​​കു​​​​മോ എ​​​​ന്ന ആ​​​​ശ​​​​ങ്ക പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​ണ്ട്. സീ​​​​റ്റ് മോ​​​​ഹി​​​​ക​​​​ളാ​​​​യ മ​​​​റ്റ് എം​​​​പി​​​​മാ​​​​ർ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത് ദോ​​​​ഷം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

സ്ഥാ​​​​നാ​​​​ർ​​​​ഥിമോ​​​​ഹി​​​​ക​​​​ളെ ക്കൊണ്ട് ന​​​​ട്ടം​​​​തി​​​​രി​​​​യു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​ക്ക് അ​​​​തു കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധ്യ​​​​ത​​​​യാ​​​​കും. എം​​​​പി​​​​മാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ജ​​​​യി​​​​ച്ചു വ​​​​ന്നാ​​​​ൽ ആ ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വീ​​​​ണ്ടും ജ​​​​യി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് (ആ​​​​റ്റി​​​​ങ്ങ​​​​ൽ) ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ (ചാ​​​​ല​​​​ക്കു​​​​ടി) കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ് (മാ​​​​വേ​​​​ലി​​​​ക്ക​​​​ര )എ​​​​ന്നി​​​​വ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ സാ​​​​മു​​​​ദാ​​​​യി​​​​ക​​​​വും പ്രാ​​​​ദേ​​​​ശി​​​​ക​​​​വു​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ചി​​​​ല വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യേ​​​​ക്കും.

Kerala

ജെ​ൻ​സി ക​ണ​ക‌്ട് യാ​ത്ര​യു​മാ​യി കെ​എ​സ്‌​യു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നേ​​​രി​​​ൽ ക​​​ണ്ട് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കെ​​​എ​​​സ്‌​​​യു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന ജെ​​​ൻ​​​സി ക​​​ണ​​​ക‌്ട് യാ​​​ത്ര 20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​കളി​​​ൽ വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ളെ കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ക​​​സ​​​ന രേ​​​ഖ ‘സ്റ്റു​​​ഡ​​​ന്‍റ​​​സ് മാ​​​നി​​​ഫെ​​​സ്റ്റോ’ ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ് യാ​​​ത്ര​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡു നി​​​ന്നാ​​​രം​​​ഭി​​​ച്ച് 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര സ​​​മാ​​​പി​​​ക്കും. 2026ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ എ​​​ൽ​​​എ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ൽ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും നേ​​​രി​​​ട്ട നി​​​ല​​​വാ​​​രത്ത​​​ക​​​ർ​​​ച്ച തു​​​റ​​​ന്നുകാ​​​ട്ടു​​​ന്ന സം​​​വാ​​​ദസ​​​ദ​​​സു​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​ജെ. യ​​​ദു​​​കൃ​​​ഷ്ണ​​​ൻ, അ​​​രു​​​ൺ രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്, ആ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ​​​മാ​​​രാ​​​യും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​​​ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യും യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാകും.

Kerala

പഞ്ചായത്തിൽപോലും മത്സരിക്കാന്‍ യോഗ്യത ഇല്ലാത്തവരുടെ പേരുകള്‍ വരുന്നു: ചെന്നിത്തല

കൊ​​​ച്ചി: പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍പോ​​​ലും മ​​​ത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത ആ​​​ളു​​​ക​​​ളെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ര്‍ത്ത​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സീ​​​റ്റ് ച​​​ര്‍ച്ച​​​ക​​​ളി​​​ലേ​​​ക്ക് യു​​​ഡി​​​എ​​​ഫ് ക​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. യു​​​വാ​​​ക്ക​​​ള്‍ക്ക് അ​​​ര്‍ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ത​​​ന്‍റെ നി​​​ല​​​പാ​​​ട്.

കോ​​​ണ്‍ഗ്ര​​​സ് എ​​​ല്ലാ​​​കാ​​​ല​​​ത്തും ചെ​​​റു​​​പ്പ​​​ക്കാ​​​ര്‍ക്കും വ​​​നി​​​ത​​​ക​​​ള്‍ക്കും സീ​​​റ്റ് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പാ​​​ര്‍ട്ടി​​​യെ തി​​​രി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പോ​​​യ​​​തും സം​​​സാ​​​രി​​​ച്ച​​​തും താ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ​​​ടു കൂ​​​ടി​​​യാ​​​ണ്. അ​​​തി​​​ല്‍ യാ​​​തൊ​​​രു തെ​​​റ്റു​​​മി​​​ല്ല. പി.​​​വി. അ​​​ന്‍വ​​​റി​​​ന് സീ​​​റ്റ് കൊ​​​ടു​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യം പാ​​​ര്‍ട്ടി ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Kerala

കേരളത്തിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം​ വാ​രം ന​ട​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം വാ​രം ന​ട​ന്നേ​ക്കും. മാ​ർ​ച്ച് ആ​ദ്യ​വാ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ​യും യോ​ഗം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നാ​ളെ ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​റും സം​സ്ഥാ​ന പോ​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ച്ച്. വെ​ങ്കി​ടേ​ഷും പ​ങ്കെ​ടു​ക്കും.

ഏ​പ്രി​ൽ ആ​റി​നു തു​ട​ങ്ങു​ന്ന ആ​ഴ്ച​യാ​ണ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ ഉ​ചി​ത​മെ​ന്നാ​ണ് ശി​പാ​ർ​ശ. ഏ​പ്രി​ൽ ആ​ദ്യ ദി​വ​സ​ങ്ങ​ൾ പെ​സ​ഹ​വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ദി​ന​ങ്ങ​ളാ​ണ്. ഇ​തി​നു ശേ​ഷ​മു​ള്ള ആ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​ചി​ത​മാ​ണ്. മൂ​ന്നാം​ വാ​ര​ത്തി​ൽ വി​ഷു​വും വ​രു​ന്നു​ണ്ട്. പി​ന്നീ​ട് തൃ​ശൂ​ർ​ പൂ​രം കൂ​ടി ക​ഴി​ഞ്ഞ ശേ​ഷം ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​മേ സം​സ്ഥാ​ന​ത്തു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നാ​കൂ. തൃ​ശൂ​ർ​ പൂ​ര​ത്തി​ന് പോ​ലീ​സ് വി​ന്യാ​സം കൂ​ടു​ത​ലാ​യി വേ​ണ്ടിവ​രും. കേ​ന്ദ്ര​സേ​ന​യും വേ​ണ്ടി​വ​രും. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് ആ​ദ്യം വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി​യി​രു​ന്നു. ഇ​തേ മാ​തൃ​ക ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും പി​ന്തു​ട​രു​ക​യെ​ന്നാ​ണു സൂ​ച​ന.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ശ്ച​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യ എ​ഡി​ജി​പി​യു​ടെ​യും യോ​ഗം ഇ​ന്ന​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നു​ള്ള പോ​ലീ​സ് ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു യോ​ഗം. സം​സ്ഥാ​ന​ത്താ​കെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നു​ള്ള പോ​ലീ​സ് ക്ര​മീ​ക​ര​ണം, ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷ, ബൂ​ത്തി​നു പു​റ​ത്ത് ഒ​രു​ക്കേ​ണ്ട സു​ര​ക്ഷാ​ ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യി പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്താ​കെ 30,773 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 5,003 പു​തി​യ ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ച​ത​ട​ക്ക​മാ​ണി​ത്. സാ​ധാ​ര​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ കൂ​ടാ​തെ പ്ര​ശ്നബാ​ധി​ത ബൂ​ത്തു​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ലും വേ​ണ്ടി​വ​രും.

ക​ള​ക്ട​ർ​മാ​രും എ​സ്പി​മാ​രും ജി​ല്ല​ക​ളി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചു വ്യ​ത്യ​സ്ത റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​ക​രു​തെ​ന്നും ഏ​കീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​ക​ളാ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കേ​ണ്ട​തെ​ന്നും സി​ഇ​ഒ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ആ​ഴ്ച​യും സി​ഇ​ഒ വി​ളി​ച്ചുചേ​ർ​ത്തി​രു​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​വും ഇ​നിമു​ത​ൽ വേ​ണ്ടെ​ന്നു വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ലേ​ക്കു ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കേ​ര​ളം കൂ​ടാ​തെ ത​മി​ഴ്നാ​ട്, പ​ശ്ചി​മബം​ഗാ​ൾ, അ​സം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

Latest News

Up